ഈ അടുത്തിടക്ക് നടന്ന സൌമ്യ വധക്കേസ് എന്താണ്..? എങനെയാണ്..? എന്നൊക്കെ എല്ലാവര്‍ക്കുമറിയാം, സൌമ്യയുടെ മരണ ശേഷം ഈക്കണ്ടജനങളെല്ലാം ഇന്റര്‍നെറ്റിലൂടെയും,അല്ലാതെയും കൊലയാളിക്കെതിരെ പ്രതികരിക്കുകയും, കൊലയാളിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് കൊണ്ട് ജനങള്‍ അവരുടെ ധാര്‍മ്മിക രൊക്ഷം പ്രകടിപ്പിച്ചു. എന്നാല്‍ ആ പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് ആ കിരാതന്‍ കടന്ന് പിടിക്കുകയും, പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത് കണ്ട് നിന്നപ്പൊള്‍ എവിടെപ്പൊയീ പ്രബുദ്ധകേരള ജനതയുടെ ധാര്‍മ്മിക രൊക്ഷം...?ആരെങ്കിലുമൊരാള്‍ ആ കിരാതനെതിരെയൊരു ചെറുവിരല്‍ അനക്കിയിരുന്നെങ്കിലൊരുപക്ഷേ ദാരുണമായ ഈ പാതകം നടക്കുകയില്ലായിരുന്നു. “ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് ” എന്നരീതിയില്‍ എല്ലാരും കാഴ്ചകള്‍ കണ്ട് രസിച്ച് നിന്നു.സ്വന്തം കുടുമ്പത്തിലെയൊ, ബന്ധുക്കള്‍ക്കൊമറ്റൊ ആണീഗതിയെങ്കിലെ ഞാനിടപെടൂ എന്ന് വിചാരിക്കരുത്. മലയാളികള്‍ക്ക് പൊതുവേ പ്രതികരണശേഷി കുറഞ് വരുന്നു.തത്ഭലമായ് ഇത്തരം കിരാതന്മാരിവിടെ തഴച്ച് വളര്‍ന്ന് പന്തലിക്കുന്നു. മരണശേഷം സൌമ്യ എല്ലാര്‍ക്കും പ്രിയപ്പെട്ടവളായി, പെങളായ്, കാരണം നാലാള് കൂടിന്നിടത്ത് സംസാരിക്കാനൊരു വിഷയവും,ഫേസ്ബുക്കിലും, സൊഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും വാള്‍ പൊസ്റ്റായും, ചര്‍ച്ചകളായും മാറി അല്ല അങനെ മാറ്റി സൌമ്യ യെ.കണ്മുന്നില്‍ കാണുന്ന കാട്ട്നീതിക്കെതിരെ പ്രതികരിക്കാതെ നാലാള് കൂടിന്നിടത്ത് ഉറക്കെ പ്രസംഗിച്ചിട്ടൊ, ഇന്റര്‍നെറ്റിലും, വാരികയിലും തുടരെ, തുടരെ എഴുതിയിത് കൊണ്ടൊ കാര്യമില്ല. എഴുത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. കഴിഞ ഒരുദശാബ്ധക്കാലമായ് അനീതിക്കെതിരെ പട്ടിണികിടന്ന് പൊരാടുന്ന “ഇറൊംശര്‍മിള” യെപ്പൊലെ ഇത്രകഠിനമായ് പ്രതികരിക്കണമെന്നൊന്നുമല്ല. ചെറുതായ്, അത് വാക്കാലൊ, പ്രവൃത്തിയാലൊ ആവട്ടേ, നമ്മുടെ കണ്മുന്നില്‍ കാണുന്ന ഇത്തരം കിരാതപ്രവൃത്തികള്‍ക്കെതിരെ പ്രതികരിച്ച് നൊക്കൂ നമ്മുടെ നാട് നന്നാവും തീര്‍ച്ച.
കഠിനാധ്വാനം ചെയ്തും, ജീവന്‍ ബലികൊടുത്തും മഹാത്മാക്കള്‍ നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യം നമ്മള്‍ മേല്‍ പ്പറഞ കിരാതന്മാര്‍ക്ക് അടിയറവെയ്ക്കരുത്....ഉണരൂ പ്രബുദ്ധകേരളമേ ഉണരൂ...!!!!
കഠിനാധ്വാനം ചെയ്തും, ജീവന്‍ ബലികൊടുത്തും മഹാത്മാക്കള്‍ നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യം നമ്മള്‍ മേല്‍ പ്പറഞ കിരാതന്മാര്‍ക്ക് അടിയറവെയ്ക്കരുത്....ഉണരൂ പ്രബുദ്ധകേരളമേ ഉണരൂ...!!!!