ഫൊട്ടൊഷൊപ്പ് മലയാളത്തില്‍ പഠിക്കാം

Friday 4 November 2011

ഈ അടുത്തിടക്ക് നടന്ന സൌമ്യ വധക്കേസ് എന്താണ്..? എങനെയാണ്..? എന്നൊക്കെ എല്ലാവര്‍ക്കുമറിയാം, സൌമ്യയുടെ മരണ ശേഷം ഈക്കണ്ടജനങളെല്ലാം ഇന്റര്‍നെറ്റിലൂടെയും,അല്ലാതെയും കൊലയാളിക്കെതിരെ പ്രതികരിക്കുകയും, കൊലയാളിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് കൊണ്ട് ജനങള്‍ അവരുടെ ധാര്‍മ്മിക രൊക്ഷം പ്രകടിപ്പിച്ചു. എന്നാല്‍ ആ പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് ആ കിരാതന്‍ കടന്ന് പിടിക്കുകയും, പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത് കണ്ട് നിന്നപ്പൊള്‍ എവിടെപ്പൊയീ പ്രബുദ്ധകേരള ജനതയുടെ ധാര്‍മ്മിക രൊക്ഷം...?ആരെങ്കിലുമൊരാള്‍ ആ കിരാതനെതിരെയൊരു ചെറുവിരല്‍ അനക്കിയിരുന്നെങ്കിലൊരുപക്ഷേ ദാരുണമായ ഈ പാതകം നടക്കുകയില്ലായിരുന്നു. “ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ് ” എന്നരീതിയില്‍ എല്ലാരും കാഴ്ചകള്‍ കണ്ട് രസിച്ച് നിന്നു.സ്വന്തം കുടുമ്പത്തിലെയൊ, ബന്ധുക്കള്‍ക്കൊമറ്റൊ ആണീഗതിയെങ്കിലെ ഞാനിടപെടൂ എന്ന് വിചാരിക്കരുത്. മലയാളികള്‍ക്ക് പൊതുവേ പ്രതികരണശേഷി കുറഞ് വരുന്നു.തത്ഭലമായ് ഇത്തരം കിരാതന്മാരിവിടെ തഴച്ച് വളര്‍ന്ന് പന്തലിക്കുന്നു. മരണശേഷം സൌമ്യ എല്ലാര്‍ക്കും പ്രിയപ്പെട്ടവളായി, പെങളായ്, കാരണം നാലാള് കൂടിന്നിടത്ത് സംസാരിക്കാനൊരു വിഷയവും,ഫേസ്ബുക്കിലും, സൊഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും വാള്‍ പൊസ്റ്റായും, ചര്‍ച്ചകളായും മാറി അല്ല അങനെ മാറ്റി സൌമ്യ യെ.കണ്മുന്നില്‍ കാണുന്ന കാട്ട്നീതിക്കെതിരെ പ്രതികരിക്കാതെ നാലാള് കൂടിന്നിടത്ത് ഉറക്കെ പ്രസംഗിച്ചിട്ടൊ, ഇന്റര്‍നെറ്റിലും, വാരികയിലും തുടരെ, തുടരെ എഴുതിയിത് കൊണ്ടൊ കാര്യമില്ല. എഴുത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. കഴിഞ ഒരുദശാബ്ധക്കാലമായ് അനീതിക്കെതിരെ പട്ടിണികിടന്ന് പൊരാടുന്ന “ഇറൊംശര്‍മിള” യെപ്പൊലെ ഇത്രകഠിനമായ് പ്രതികരിക്കണമെന്നൊന്നുമല്ല. ചെറുതായ്, അത് വാക്കാലൊ, പ്രവൃത്തിയാലൊ ആവട്ടേ, നമ്മുടെ കണ്മുന്നില്‍ കാണുന്ന ഇത്തരം കിരാതപ്രവൃത്തികള്‍ക്കെതിരെ പ്രതികരിച്ച് നൊക്കൂ നമ്മുടെ നാട് നന്നാവും തീര്‍ച്ച.
കഠിനാധ്വാനം ചെയ്തും, ജീവന്‍ ബലികൊടുത്തും മഹാത്മാക്കള്‍ നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യം നമ്മള്‍ മേല്‍ പ്പറഞ കിരാതന്മാര്‍ക്ക് അടിയറവെയ്ക്കരുത്....ഉണരൂ പ്രബുദ്ധകേരളമേ ഉണരൂ...!!!!

Thursday 27 October 2011

മലയാള-തമിഴ് സിനിമ.

നിലവിലൊരു മലയാള സിനിമാ സം‌വിധായകനൊരു പടം പിടിക്കണമെങ്കില്‍ ആദ്യം മനസ്സില്‍ കാണുന്നത് മമ്മൂട്ടിയേയൊ,മൊഹന്‍ലാലിനേയൊ മറ്റൊ ആയിരിക്കും.എന്നിട്ട് അവര്‍ക്ക് അനുയൊജ്യമായ കഥയുണ്ടാക്കും. നടിയേയും, സഹനടന്മാരേയും നായകന്മാര്‍തന്നെ തീരുമാനിക്കും അതാണ് പതിവ്. കഥയില്‍ ഉചിതമായ മാറ്റം വരുത്തുവാന്‍ മലയാള സിനിമാ നടന്മാര്‍ക്ക് അധികാരമുണ്ട്. പാടത്ത് കൃഷിചെയ്യുന്ന കര്‍ഷകന്റെ റൊള്‍ ആണെങ്കില്‍കപൊലും നല്ല കസവ് മുണ്ടും, വെളു വെളുത്ത രാം രാജ് ബനിയനുമേ ധരിക്കൂ. തുണിയില്‍ ഒരിത്തിരി അഴുക്കൊ, ചെളിയൊ പറ്റാന്‍ പാടില്ല, സിനിമയുടെ മുന്നൊട്ടുള്ള പൊക്കിന് അത് നിര്‍ബന്ധമാണ്, ഇടക്ക് പ്രേമത്തിന്റെ മേല്‍വിലാസത്തില്‍ ചില കാമപ്രകടനങള്‍ ഗാന ചിത്രീകരണത്തില്‍ കുത്തിനിറക്കും, അവസാനം സിനിമ തീയേറ്ററിലെത്തി പ്രേക്ഷകര്‍ കാണുമ്പൊള്‍ അവര്‍ക്ക് തൊന്നും ഇത് സിനിമയല്ല മറ്റേതൊ വികൃതകലാരൂപമാണെന്ന്. പടം എട്ട് നിലയില്‍ പൊട്ടും, പടം പൊട്ടിയാല്‍ നിര്‍മ്മാദാവും, സം‌വിധായകനും ഒരേസ്വരത്തില്‍ പറയും മലയാള സിനിമ പ്രദിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്......ഇത് ടിവിയില്‍ കണ്ട് അഭിനയിച്ച നായകന്‍ പൊട്ടിച്ചിരിക്കും കാരണം കൈ പൊള്ളിയത് നിര്‍മ്മാദാവിനല്ലേ....?
ഒരു തമിഴ് സിനിമാ സം‌വിധായകന് മനസ്സില്‍ ഒരു നല്ല പടമെടുക്കണമെന്നായിരിക്കും. അതിനായ് ഒരു നല്ല കഥയൊ, ആശയമൊ കണ്ടെത്തും. എന്നിട്ട് കഥക്കനുയൊജ്യമായ കഥാപാത്രങളെ ദിവസങളെടുത്ത് സൃഷ്ടിക്കും. കഥാപാത്രങള്‍ക്ക് ജീവന്‍ നല്‍കാന്‍ അഭിനേതാക്കളെ തേടി അലയും, കണ്ടെത്തിയല്‍ പ്പിനെ കഥാപാത്രത്തിന്റെ രൂപ സാദൃശ്യം വരുത്താന്‍ കര്‍ശന പരിശീലനങള്‍, വണ്ണമുള്ളവനാണേ പട്ടിണിക്കിട്ട് വണ്ണം കുറക്കും, ഇല്ലാത്തവനാണേ കൂട്ടും, അവിടെ സിനിമയുടെ പൂര്‍ണ്ണമായ കടിഞാണ്‍ സം‌വിധായകന്റെ കയ്യിലാണ്, ഒരു കര്‍ഷകന്റെ റൊള്‍ ആണെ ഒരു തൂമ്പയും, ചെളി പുരണ്ട വസ്ത്രങളുമനിയിപ്പിക്കും, ഒറ്റനൊട്ടത്തില്‍ അവനൊരു അഭിനേതാവല്ല കര്‍ഷകനാണെന്നേ പറയൂ, അത്രത്തൊളം മാറ്റം വരുത്തും അഭിനേതാവില്‍, അവസാനം പടം തീയേറ്ററിലെത്തി പ്രേക്ഷകര്‍ കാണുമ്പൊള്‍ ഇത് സിനിമയല്ല ജീവിതമാണെന്ന് തൊന്നും, അതൊടെ പടം ഹിറ്റാകും ഭാഷാ വ്യത്യാസമന്യേ എല്ലാ തീയേറ്ററുകളിലും പടം ഓടും അത് പടം ഓടിക്കാനുള്ള മാജിക്കല്ല..ഇതാണ് കഴിവ്..ഇടക്കാലമായി നമ്മുടെ മലയാള സിനിമക്കില്ലാതെപൊയെ കഴിവ്...

Saturday 9 April 2011

മഴത്തുള്ളി തീയറ്റേഴ്സ്...!!!

മഴത്തുള്ളി തീയറ്റേഴ്സ്. അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും പുതിയ നാടകം



ഗള്‍ഫുകാരന്‍...!!!

ഒരുപാട് നഷ്ടങളുണ്ടീ പ്രവാസത്തില്‍
കനലെരിയും പൊലെയെന്‍ ജീവിതവും
ഒരുപാട് സ്വപ്നങളുണ്ടെനിക്കെന്നാലും
മുന്‍പിലിരുളിന്റെ പാതകള്‍ മാത്രമാണ്
പാതയൊരത്ത് ഞാനെന്റെ സ്വപ്നത്തിന്‍
ഭാണ്ടമുപേക്ഷിച്ച് ഞാന്‍ തുടര്‍ യാത്രയായീ
ഒരുപാട് നാളുകള്‍ ഞാന്‍ നടന്നൂ
അതിലേറെ നാളുണ്ടിനി നടക്കുവാനായ്
ഇന്നുമീയാത്രതന്‍ ഊര്‍ജ്ജമെന്‍ നാടിന്‍
ഹരിതാഭമായ ഗ്രാമീണ ഭംഗിയാണ്
യുഗങളൊരൊ ദിനങളായെന്‍
അശ്രുകണക്കേ പൊഴിഞുവീണീ മണല്‍തരിയില്‍
വിയര്‍പ്പിന്റെ ഗന്ധം അസഹ്യമാം വിധം
രാവന്തിയൊളം സൂര്യതാപമേല്‍ക്കും
ഇറ്റീറ്റുവീഴുമെന്‍ വിയര്‍പ്പിന്‍ കണങളില്‍
ഉണര്‍ത്തുന്നു,ഉയര്‍ത്താന്‍ ശ്രമിക്കുന്നു ഞാന്‍ കണ്ടസ്വപ്നങളെ...!!!

ഓണ്‍ലൈന്‍ കുളയട്ടകള്‍...!!!

സൌഹൃദത്തില്‍ ആദ്യസ്ഥാനം വിശ്വാസ്യതക്കാണ്.പരസ്പരം വിശ്വാസമുള്ളവര്‍ക്ക് മാത്രമേ എന്നും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കൂ. സൌഹൃദം എന്നത് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല, ഇടപെടലുകള്‍ നന്നാവുമ്പൊള്‍ സൌഹൃദം താനേ ഉണ്ടാകും.അവനവന്റെ കുറ്റങളും കുറവുകളും സ്വയം മനസ്സിലാക്കി ഇടപഴകുമ്പൊള്‍ സൌഹൃദത്തിന്റെ ദൃഡത വര്‍ദ്ധിക്കും.ഓണ്‍ലൈന്‍ സൌഹൃദങളെപ്പറ്റി പറയുകയാണെങ്കില്‍- ചിലക്ക് ഓണ്‍ലൈന്‍ സൌഹൃദകൂട്ടായ്മകള്‍ നല്ലൊരു കൃഷിയിടമാണ്. അവര്‍ക്കവിടെ പ്രേമത്തിന്റെ,സഹതാപത്തിന്റെ,മാന്യതയുടെ,സാഹിത്യത്തിന്റെ അങനെ പലതരത്തിലുള്ള വിത്തുകള്‍ പാകാം. ഇമ്മാതിരി കൃഷികള്‍ക്ക് വളരേ ഫലപൂഷ്ടമായ മണ്ണാണ് ഓണ്‍ലൈന്‍ സൌഹൃദകൂട്ടായ്മകള്‍.അതുകൊണ്ട് തന്നെ മേല്‍പ്പറഞ വിഷവിത്തുകള്‍ സുഹൃത്തുക്കളുടെ ചൊരയും,നീരും വളമാക്കി അതിവേഗം പൊട്ടിമുളച്ച്,വളര്‍ന്ന് പന്തലിക്കും. ആരേയും വാക്കുകള്‍ക്കൊണ്ട് സ്വന്തം വലയിലാക്കാന്‍ പൊന്ന കഴിവുള്ളവരാണിവര്‍.പരിചയപ്പെട്ട പാടേ നൂറ്റാണ്ടുകള്‍ക്ക് മുന്നേ പരിചയമുളപൊലെ പെരുമാറും.ചില “ലൊല“ഹൃദയന്മാരാണ് പലപ്പൊഴും ഇവരുടെ ഇര.കുട്ടിക്കാലത്ത് കിടക്കേമ്മേ മുള്ളിയ കാര്യം മുതല്‍ നിലവിലെ കുടുമ്പപ്രശ്നങള്‍ വരെ ചിക്കി,ച്ചിതഞ് ആരായും. അറിയാതെയെങാനും കാര്യങള്‍ പറഞ്പൊയാപ്പിന്നെ പെട്ടത് തന്നെ.തരം താണ ചില കുലട,കുലടന്മാരെപ്പൊലെ സൈറ്റുകള്‍ തൊറും കാര്യങള്‍ പരാഗണം നടത്തും.ഓഫീസിലെ വിരസതയില്‍ മനം മടുക്കുമ്പൊള്‍ ഒരല്‍പ്പം മാനസ്സികൊല്ലാസത്തിനായ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ അഭയം പ്രാപിക്കുന്ന ‘ലൊല‘ ഹൃദയന്മാര്‍ക്ക് പിന്നെ നാണക്കേട് കാരണം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരാന്‍ തൊന്നാതെയാകും.ഒരുതരം മാനസിക പീഡനം എന്നൊക്കെവേണെ ഇതിനെ പറയാം.പീഡനങള്‍ക്ക് നാട്ടില്‍ പഞ്ഞമില്ലാല്ലൊ, ഇപ്പൊളിതാ ഓണ്‍ലൈന്‍ പീഡനവും.-ഇനിയുണ്ട് കഴുകന്മാര്‍ മേല്‍പ്പറഞ ‘ലൊല’ ഹൃദയന്മാര്‍തന്നെ വീണ്ടും ഇര.കൊല്ലത്തുള്ള രമണന്‍ കൊയിലാണ്ടീലുള്ള രമണീടെപേരില്‍ പ്രൊഫൈലും ഉണ്ടാക്കി ഇറങും.ഇവിടെ വിതക്കാന്‍ പൊകുന്നത് തനി പ്രേമത്തിന്റെ വിത്തുകളാണ്.മേല്‍പ്പറഞപൊലെതന്നെ ഈ വിത്ത് പെട്ടന്ന് പൊട്ടിമുളച്ച്,വളര്‍ന്ന് പന്തലിച്ച് കഴിയുമ്പൊള്‍ ‘ലൊല’ന് മനസ്സിലാകും, ശ്ശേ,..!! ച്ഛേ..!! താനിത്രയും നാള്‍ പ്രേമിച്ചതൊരു ആണിനെത്തന്നെയാണല്ലൊ എന്നൊര്‍ത്ത് നിരാശ,താന്‍ പറ്റിക്കപ്പെട്ടല്ലൊ എന്ന ജാള്യത. പിന്നെ വിഷാദം വീണ്ടുമൊരു ഓണ്‍ലൈന്‍ പീഡനം...ഇതിലെല്ലാമുപരി നമ്മെ അതിശയിപ്പിക്കുന്നത് ചില തരുണീമണികള്‍ ഇമ്മാതിരി കൃഷിക്കിറങിത്തിരിച്ചിട്ടുണ്ട് എന്നതാണ്.പ്രൊ, പെണ്ണ്,വിവാഹിത, വയസ്സ് 25-35..പരിചയപ്പെട്ട് കഴിഞാപ്പിന്നെ സ്വന്തം ഭര്‍ത്താവിന്റെ കഴിവുകേടും,കുറ്റങളും, കുറവുകളുമാവും ആദ്യം വിളമ്പുന്നത്. കൂടുതല്‍ അടുത്ത് കഴിയുമ്പൊള്‍ “ചക്കരേ എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെഡാ..അങൊരുമായുള്ള ജീവിതം ഞാന്‍ മടുത്തെഡാ” എന്നാകും നിലപാട്. പിന്നെപ്പിന്നെ ഫൊണ്‍ ചെയ്യാനുള്ള കാര്‍ഡ് മുതല്‍, വീട്ട് ചിലവിനാവശ്യമായ കാശ് വരെ മേല്‍പ്പറഞ ‘ലൊല’ന്മാരുടെ കീശേന്നൂറ്റും...ഇനിയുമുണ്ട് പലതരത്തിലുള്ള കൃഷിക്കാര്‍ അതൊക്കെ എഴുതാനാണേ സഭ്യതക്ക് നിരക്കാത്ത പല കാര്യങളും എഴുതേണ്ടതായ് വരും. ഇതൊക്കെ അനുഭവിച്ചറിഞാലേ വിശ്വസിക്കൂന്ന് വാശിപിടിക്കരുത്...!!! ശുഭ്രവസ്ത്രങളണിഞ നരഭൊജികള്‍ എപ്പൊഴും നമുക്കുചുറ്റുമുണ്ട്. മാനസികൊല്ലാസത്തിനായ് വരുന്നവള്‍,വരുന്നവന്‍ മാനസിക പീഡനത്തിനും,ചൂഷണത്തിനും ഇരയാവാതെ സൂക്ഷിക്കണം. സ്വന്തം നാട്ടിലേയും,വീടിനടുത്തുള്ള കൂട്ടുകാരേയും വിട്ട് (മറന്ന്) ഓണ്‍ലൈന്‍ സൌഹൃദങളില്‍ മാത്രം അഭം പ്രാപിച്ച് അമേരിക്കയിലാണ്,ഉഗാണ്ടയിലാണെന്ന് സ്വയം പരിചയെപ്പെടുത്തുന്ന മേല്‍പ്പറഞ കൃഷിക്കാരുടെ പിറകേ പൊയാല്‍ പ്പിന്നെ മാനനഷ്ടം, അതൊടൊപ്പം ധനനഷ്ടം ഇത് രണ്ടും സ്വയം ഏറ്റുവാങിയാല്‍ ഫ്രീയായ് മാനസിക പീഡനങളും................................കാര്യം നൂറ് പറഞാലും അന്നും ഇന്നും ഒരു താങായ്,തണലായ് ഇന്നും കൂടെയുള്ള ആണ്‍ പെണ്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളുമുണ്ട്...പക്ഷേ വിരളമെന്ന് മാത്രം...