സൌഹൃദത്തില്‍ ആദ്യസ്ഥാനം വിശ്വാസ്യതക്കാണ്.പരസ്പരം വിശ്വാസമുള്ളവര്‍ക്ക് മാത്രമേ എന്നും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കൂ. സൌഹൃദം എന്നത് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല, ഇടപെടലുകള്‍ നന്നാവുമ്പൊള്‍ സൌഹൃദം താനേ ഉണ്ടാകും.അവനവന്റെ കുറ്റങളും കുറവുകളും സ്വയം മനസ്സിലാക്കി ഇടപഴകുമ്പൊള്‍ സൌഹൃദത്തിന്റെ ദൃഡത വര്‍ദ്ധിക്കും.ഓണ്‍ലൈന്‍ സൌഹൃദങളെപ്പറ്റി പറയുകയാണെങ്കില്‍- ചിലക്ക് ഓണ്‍ലൈന്‍ സൌഹൃദകൂട്ടായ്മകള്‍ നല്ലൊരു കൃഷിയിടമാണ്. അവര്‍ക്കവിടെ പ്രേമത്തിന്റെ,സഹതാപത്തിന്റെ,മാന്യതയുടെ,സാഹിത്യത്തിന്റെ അങനെ പലതരത്തിലുള്ള വിത്തുകള്‍ പാകാം. ഇമ്മാതിരി കൃഷികള്‍ക്ക് വളരേ ഫലപൂഷ്ടമായ മണ്ണാണ് ഓണ്‍ലൈന്‍ സൌഹൃദകൂട്ടായ്മകള്‍.അതുകൊണ്ട് തന്നെ മേല്‍പ്പറഞ വിഷവിത്തുകള്‍ സുഹൃത്തുക്കളുടെ ചൊരയും,നീരും വളമാക്കി അതിവേഗം പൊട്ടിമുളച്ച്,വളര്‍ന്ന് പന്തലിക്കും. ആരേയും വാക്കുകള്‍ക്കൊണ്ട് സ്വന്തം വലയിലാക്കാന്‍ പൊന്ന കഴിവുള്ളവരാണിവര്‍.പരിചയപ്പെട്ട പാടേ നൂറ്റാണ്ടുകള്‍ക്ക് മുന്നേ പരിചയമുളപൊലെ പെരുമാറും.ചില “ലൊല“ഹൃദയന്മാരാണ് പലപ്പൊഴും ഇവരുടെ ഇര.കുട്ടിക്കാലത്ത് കിടക്കേമ്മേ മുള്ളിയ കാര്യം മുതല്‍ നിലവിലെ കുടുമ്പപ്രശ്നങള്‍ വരെ ചിക്കി,ച്ചിതഞ് ആരായും. അറിയാതെയെങാനും കാര്യങള്‍ പറഞ്പൊയാപ്പിന്നെ പെട്ടത് തന്നെ.തരം താണ ചില കുലട,കുലടന്മാരെപ്പൊലെ സൈറ്റുകള്‍ തൊറും കാര്യങള്‍ പരാഗണം നടത്തും.ഓഫീസിലെ വിരസതയില്‍ മനം മടുക്കുമ്പൊള്‍ ഒരല്‍പ്പം മാനസ്സികൊല്ലാസത്തിനായ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ അഭയം പ്രാപിക്കുന്ന ‘ലൊല‘ ഹൃദയന്മാര്‍ക്ക് പിന്നെ നാണക്കേട് കാരണം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരാന്‍ തൊന്നാതെയാകും.ഒരുതരം മാനസിക പീഡനം എന്നൊക്കെവേണെ ഇതിനെ പറയാം.പീഡനങള്‍ക്ക് നാട്ടില്‍ പഞ്ഞമില്ലാല്ലൊ, ഇപ്പൊളിതാ ഓണ്‍ലൈന്‍ പീഡനവും.-ഇനിയുണ്ട് കഴുകന്മാര്‍ മേല്‍പ്പറഞ ‘ലൊല’ ഹൃദയന്മാര്‍തന്നെ വീണ്ടും ഇര.കൊല്ലത്തുള്ള രമണന്‍ കൊയിലാണ്ടീലുള്ള രമണീടെപേരില്‍ പ്രൊഫൈലും ഉണ്ടാക്കി ഇറങും.ഇവിടെ വിതക്കാന്‍ പൊകുന്നത് തനി പ്രേമത്തിന്റെ വിത്തുകളാണ്.മേല്‍പ്പറഞപൊലെതന്നെ ഈ വിത്ത് പെട്ടന്ന് പൊട്ടിമുളച്ച്,വളര്‍ന്ന് പന്തലിച്ച് കഴിയുമ്പൊള്‍ ‘ലൊല’ന് മനസ്സിലാകും, ശ്ശേ,..!! ച്ഛേ..!! താനിത്രയും നാള്‍ പ്രേമിച്ചതൊരു ആണിനെത്തന്നെയാണല്ലൊ എന്നൊര്‍ത്ത് നിരാശ,താന്‍ പറ്റിക്കപ്പെട്ടല്ലൊ എന്ന ജാള്യത. പിന്നെ വിഷാദം വീണ്ടുമൊരു ഓണ്‍ലൈന്‍ പീഡനം...ഇതിലെല്ലാമുപരി നമ്മെ അതിശയിപ്പിക്കുന്നത് ചില തരുണീമണികള്‍ ഇമ്മാതിരി കൃഷിക്കിറങിത്തിരിച്ചിട്ടുണ്ട് എന്നതാണ്.പ്രൊ, പെണ്ണ്,വിവാഹിത, വയസ്സ് 25-35..പരിചയപ്പെട്ട് കഴിഞാപ്പിന്നെ സ്വന്തം ഭര്‍ത്താവിന്റെ കഴിവുകേടും,കുറ്റങളും, കുറവുകളുമാവും ആദ്യം വിളമ്പുന്നത്. കൂടുതല്‍ അടുത്ത് കഴിയുമ്പൊള്‍ “ചക്കരേ എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെഡാ..അങൊരുമായുള്ള ജീവിതം ഞാന്‍ മടുത്തെഡാ” എന്നാകും നിലപാട്. പിന്നെപ്പിന്നെ ഫൊണ്‍ ചെയ്യാനുള്ള കാര്‍ഡ് മുതല്‍, വീട്ട് ചിലവിനാവശ്യമായ കാശ് വരെ മേല്‍പ്പറഞ ‘ലൊല’ന്മാരുടെ കീശേന്നൂറ്റും...ഇനിയുമുണ്ട് പലതരത്തിലുള്ള കൃഷിക്കാര്‍ അതൊക്കെ എഴുതാനാണേ സഭ്യതക്ക് നിരക്കാത്ത പല കാര്യങളും എഴുതേണ്ടതായ് വരും. ഇതൊക്കെ അനുഭവിച്ചറിഞാലേ വിശ്വസിക്കൂന്ന് വാശിപിടിക്കരുത്...!!! ശുഭ്രവസ്ത്രങളണിഞ നരഭൊജികള്‍ എപ്പൊഴും നമുക്കുചുറ്റുമുണ്ട്. മാനസികൊല്ലാസത്തിനായ് വരുന്നവള്‍,വരുന്നവന്‍ മാനസിക പീഡനത്തിനും,ചൂഷണത്തിനും ഇരയാവാതെ സൂക്ഷിക്കണം. സ്വന്തം നാട്ടിലേയും,വീടിനടുത്തുള്ള കൂട്ടുകാരേയും വിട്ട് (മറന്ന്) ഓണ്‍ലൈന്‍ സൌഹൃദങളില്‍ മാത്രം അഭം പ്രാപിച്ച് അമേരിക്കയിലാണ്,ഉഗാണ്ടയിലാണെന്ന് സ്വയം പരിചയെപ്പെടുത്തുന്ന മേല്‍പ്പറഞ കൃഷിക്കാരുടെ പിറകേ പൊയാല്‍ പ്പിന്നെ മാനനഷ്ടം, അതൊടൊപ്പം ധനനഷ്ടം ഇത് രണ്ടും സ്വയം ഏറ്റുവാങിയാല്‍ ഫ്രീയായ് മാനസിക പീഡനങളും................................കാര്യം നൂറ് പറഞാലും അന്നും ഇന്നും ഒരു താങായ്,തണലായ് ഇന്നും കൂടെയുള്ള ആണ്‍ പെണ്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളുമുണ്ട്...പക്ഷേ വിരളമെന്ന് മാത്രം...
No comments:
Post a Comment